10 March 2026, Tuesday

Related news

March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026

ഇവിടത്തെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, അമേരിക്ക ഇടപ്പെടണ്ടെന്നും ഐആര്‍ജിസി

Janayugom Webdesk
ടെഹ്‌റാന്‍
March 10, 2026 9:52 am

യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അതില്‍ അമേരിക്ക ഇടപ്പെടണ്ടെന്നും വ്യക്തമാക്കി ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പസ് (ഐആര്‍ജിസി). പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ഐആര്‍ജിസി രംഗത്തെത്തിയത്. 

അമേരിക്കയുടെ ആയുധശേഖരം തീരാന്‍ പോവുകയാണെന്നും അതിനാല്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയാണെന്നും ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി പ്രതികരിച്ചു. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങളെല്ലാം നശിപ്പിക്കപ്പെട്ടത് അമേരിക്കൻ ജനത അറിയാതിരിക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്- ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തെ അമേരിക്ക തകര്‍ത്തു എന്ന ട്രംപിന്റെ അവകാശവാദം നൈനി നിഷേധിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അക്രമണകാരികളും അവരുടെ പങ്കാളികളും ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യില്ല. അതിന് ഇറാന്റെ സായുധസേന അനുവദിക്കില്ല. എണ്ണയുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വ്യര്‍ത്ഥമാണെന്നും അലി മുഹമ്മദ് നൈനി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar