ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിൽ തിരിച്ചറിയാത്ത വസ്തു അകപ്പെട്ടതിൽ ആലുവ രാജഗിരി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഭർത്താവിന്റെ ശരീരത്തിനുള്ളിൽ ശരീര ഭാഗമല്ലാത്ത എന്തോ വസ്തു അകപ്പെട്ടുവെന്ന ഭാര്യയുടെ പരാതിയിലാണ് വിദഗ്ധ സമതിയോട് അന്വേഷിക്കാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്. കാൻസർ ബാധിച്ചതിനാൽ വൃക്കകളിലൊന്ന് നീക്കം ചെയ്യുന്നതിനാണ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യൻ തോമസിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളാകുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജഗിരി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിൽ എന്തോ വസ്തു അകപ്പെട്ടതായി സിടി സ്കാനിൽ കണ്ടെത്തി. ഇത് ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടാക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്. തുടർന്ന് രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തിൽ അകപ്പെട്ട വസ്തു നീക്കം ചെയ്യാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി.
English Summary: Unknown object inside body during surgery: Patient’s relatives file complaint against hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.