9 March 2026, Monday

Related news

February 17, 2026
February 1, 2026
December 27, 2025
December 6, 2025
December 5, 2025
November 19, 2025
November 14, 2025
November 12, 2025
November 10, 2025
October 9, 2025

ധോണിയുടെ സിവയുടെ ‘അമ്പലപ്പുഴ’യും ആലിയയുടെ റാഹയുടെ ‘ഉണ്ണീ വാവാവോ‘യും; മലയാള ഗാനങ്ങള്‍ ബോളിവുഡ് ഏറ്റുപാടുമ്പോള്‍

Janayugom Webdesk
തിരുവനന്തപുരം
September 24, 2024 6:11 pm

2017ല്‍ ധോണിയുടെ മകള്‍ മലയാള ഗാനം പാടിയത് സമൂഹമാധ്യമങ്ങള്‍ വൻതോതില്‍ ഏറ്റെടുത്തിരുന്നു. ‘അദ്വൈതം’ എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ’ എന്ന ഗാനമാണ് ധോണിയുടെ മകള്‍ സിവയുടെ ഇഷ്ടഗാനമായി മാറിയത്. സിവയുടെ പിന്നാലെ ആലിയയുടെയും റണ്‍ബീറിന്റെയും മകള്‍ റാഹയുടെ മലയാളഗാനമാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ അടക്കിവാഴുന്നത്. റാഹയുടെ പ്രീയപ്പെട്ട പാട്ടായി മാറിയത് ‘സാന്ത്വനം’ ചിത്രത്തിലെ ‘ഉണ്ണി വാവാവോ’ എന്ന ഗാനമാണ്. ഉറങ്ങാൻ നേരമാകുമ്പോള്‍ ഈ പാട്ട് പാടാൻ അമ്മ ആലിയയോടും അച്ഛൻ റണ്‍ബീര്‍ കപൂറിനോടും റാഹ പറയുമെന്ന് ആലിയ തന്നെയാണ് ഒരു പരിപാടിക്കിടെ വെളിപ്പെടുത്തിയത്. മകളെ പരിചരിക്കാനെത്തിയ സുമ എന്ന മലയാളി യുവതി പാടിക്കൊടുത്ത പാട്ട് കുഞ്ഞിനേറ്റവും പ്രീയപ്പെട്ടതായി മാറി. ഇതോടെ തനിക്കും രണ്‍ബീറിനും പാട്ട് മനഃപാഠമാക്കേണ്ടിവന്നുവെന്നും ആലിയ പറഞ്ഞു. 

മോഹൻ സിതാരയുടെ ഈണത്തിലിറങ്ങിയ ഈ പാട്ട് മുമ്പ് തന്നെ താരാട്ട് പാട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും ഹിറ്റായി മാറിയ ഗാനമാണ്. തനിക്ക് പനിയായിരുന്നപ്പോഴാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് പാട്ട് വീണ്ടും വൈറലായതിനുപിന്നാലെ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.