
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടപലിശ ഇടപാട് ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തി. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാരങ്ങള്‍ കണ്ടെടുത്തു. ഇടപാടിന്റെ രേഖകളും സ്വര്‍ണവും പണവും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
വീട്ടിൽ എട്ടു മണിക്കൂർ നീണ്ട പരിശോധനയിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും സ്വർണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയതെന്നാണ് കണ്ടെത്തൽ. 2019ലാണ് ശബരിമലയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. 2019ല്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസ്സില്‍ വന്‍ ഉയർച്ചയുണ്ടായി. പോറ്റിക്ക് പണം കിട്ടിയതിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.