അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച ശുപാർശ അംഗീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത്.
2023 മാർച്ച് 14ലെ ഹൈക്കോടതി വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ നടപടി.
അടച്ചുപൂട്ടുന്ന സ്കൂളിലെ വിദ്യാർത്ഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കാനും ഡിഇഒമാർക്ക് മന്ത്രി നിർദേശം നൽകി.
English Summary: Unrecognised: Unaided school in Thiruvananthapuram closed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.