സുരക്ഷിതമല്ലാത്ത റോഡുകളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് കമ്പനിയായ സുട്ടോബി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 53 രാജ്യങ്ങളെ സര്‍വേയ്ക്ക് വിധേയമാക്കിയതില്‍ ഇന്ത്യ 49-ാം സ്ഥാനത്താണ്. അപകടകരമായ റോഡുകളില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. തായ്‌ലന്‍ഡിനാണ് രണ്ടാം സ്ഥാനം. യു എസ് മൂന്നാം സ്ഥാനത്തായി.
അതേസമയം തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവും സുരക്ഷിതമായ റോഡുകളുള്ള രാജ്യമെന്ന പദവി നിലനിര്‍ത്താന്‍ നോര്‍വേയ്ക്ക് സാധിച്ചു. റോഡുകളിലെ അനുവദനീയമായ വേഗത പരിധി, വാഹനാപകട മരണം, ഡ്രൈവര്‍മാരുടെ രക്തത്തില്‍ അനുവദനീയമായ മദ്യത്തിന്റെ അളവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.