22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 15, 2024
May 31, 2024
March 14, 2024
March 1, 2024
January 22, 2024
January 19, 2024
December 18, 2023
December 4, 2023
December 3, 2023
November 5, 2023

വൃത്തിഹീനമായ ചുറ്റുപാട്: പരിശോധനയ്ക്ക് എത്തിയവരെ ജീവനക്കാര്‍ തടഞ്ഞു, പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് പ്രശസ്ത ഹോട്ടല്‍ അടച്ചുപൂട്ടി

Janayugom Webdesk
തിരുവനന്തപുരം
January 3, 2023 4:53 pm

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രശസ്തമായ ബുഹാരി ഹോട്ടല്‍ അടച്ചുപൂട്ടി. അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടലാണ് അടച്ചുപൂട്ടിയത്.ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നാണ് നിര്‍ദ്ദേശം. പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. പൊലീസ് എത്തിയശേഷമാണ് ഉദ്യോഗസ്ഥര്‍ തുടര്‍ പരിശോധന നടത്തിയത്.

മായം ചേര്‍ന്നതും കാലപ്പഴക്കമുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ സംസ്ഥാന ഭക്ഷ്യസുരക്ഷ കര്‍ശന നടപടി കൈക്കൊണ്ട് വരികയായിരുന്നു. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയും നടത്തിവരികയാണ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി. 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തടരുകയാണ്. 

പരിശോധന വരും ദിവസങ്ങിലും തുടരും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കിവരുന്നതായി മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Unsan­i­tary envi­ron­ment: Check-ins stopped by staff, famous hotel shut down in Thiru­vanan­tha­pu­ram in police presence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.