രാജ്യത്ത് പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തില്‍ സര്‍വകാല റെക്കോഡുമായി ഉത്തര്‍പ്രദേശും മധ്യപ്രദേശും. മറ്റൊരു ബിജപി സംസ്ഥാനമായ രാജസ്ഥാനില്‍ ദളിത് അതിക്രമത്തിന്റെ തോത് ഇരട്ടിയായി വര്‍ധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
എഎപി എംപി രാഘവ് ചദ്ദയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് സമുഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത് വലെ ഇക്കാര്യം അറിയിച്ചത്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശും പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ മധ്യപ്രദേശുമാണ് ഒന്നാം സ്ഥാനത്ത്. 2018 മുതല്‍ 22 വരെയുള്ള കാലഘട്ടത്തിലാണ് അതിക്രമം ക്രമാതീതമായി വര്‍ധിച്ചത്. രാജസ്ഥാനില്‍ 2018ല്‍ 4,607 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2022ല്‍ 8,752 ആയി വര്‍ധിച്ചുവെന്ന് മന്ത്രി വിശദീകരിച്ചു.
ഉത്തര്‍പ്രദേശില്‍ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം 2028ല്‍ 11,924 ആയിരുന്നത് 2022ല്‍ 15,368 ആയി ഉയര്‍ന്നു. മധ്യപ്രദേശിലാകട്ടെ പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം 1,868ല്‍ നിന്ന് 2,979 ആയി വര്‍ധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 2018 മുതല്‍ 22 വരെയുള്ള കാലത്ത് പട്ടികജാതി അതിക്രമം 42,793ല്‍ നിന്ന് 57,571 ആയി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ തോത് 6,528ല്‍ നിന്ന് 10,064 ആയും വര്‍ധിച്ചു.
പാര്‍ശ്വവല്‍ക്കൃത ജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. ദളിത് അതിക്രമം തടയുക എന്നത് സംസ്ഥാന വിഷയമായാണ് ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബോധവല്‍ക്കരണവും നിയമം നടപ്പാക്കുന്നതിലെ വീഴ്ചയുമാണ് അതിക്രമം വര്‍ധിക്കാന്‍ ഇടവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദളിത് അതിക്രമത്തിന് പുറമെ ന്യൂനപക്ഷ വേട്ടയും ഈ സംസ്ഥാനങ്ങളില്‍ വ്യാപകമാണ്. ഇത് ശരിവയ്ക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്ന് രാഘവ് ചദ്ദ പറഞ്ഞു.
English Summary: UP and Madhya Pradesh hit record in Dalit violence; Doubled in Rajasthan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.