18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 10, 2025
March 2, 2025
January 30, 2025
January 11, 2025
November 16, 2024
November 3, 2024
September 3, 2024
September 1, 2024
May 17, 2024

മൈക്രോ സോഫ്റ്റ് എ ഐ ഹബ്ബിന് തറക്കില്ലിട്ട് യുപി മുഖ്യമന്ത്രി ആദിത്യനാഥ്

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2025 3:56 pm

മൈക്രോസോഫ്റ്റ് ഇന്ത്യാ ഡെവലപ്മെന്റ് സെന്ററിന് തറക്കില്ലിട്ടു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. നൊയിഡയിലെ സെക്ടർ-145 ലാണ് പുതിയ സെന്റർ ഉയരുന്നത്. ഇതോടൊപ്പം എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് പുറത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ഗവേഷണ, വികസന കേന്ദ്രമായിരിക്കുമിതെന്ന് ആദിത്യനാഥ് പറഞ്ഞു.

പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൈദരാബാദിന് ശേഷം ഉത്തർപ്രദേശ് മൈക്രോസോഫ്റ്റിന്റെ അടുത്ത പ്രധാന സാങ്കേതിക ഹബ്ബായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സെന്റർ വടക്കേ ഇന്ത്യയിലെ ടെക് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ലയ്ക്കും കമ്പനിയുടെ സംഘത്തിനും അദ്ദേഹം ആശംസകൾ നേർന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാർഗനിർദേശപ്രകാരം ഞങ്ങളുടെ സർക്കാർ കഴിഞ്ഞ എട്ട് വർഷമായി പുതിയ ഇന്ത്യയ്‌ക്കുള്ള പുതിയ ഉത്തർപ്രദേശ്എന്ന ആശയം മുന്നോട്ട് കൊണ്ടുപോവുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഈ പുതിയ കേന്ദ്രം ഇന്ത്യയുടെ സാങ്കേതിക വികസനത്തിന് വലിയ പ്രതിഫലങ്ങൾ നൽകും, ആദിത്യനാഥ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.