2019 ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ബിജെപി സ്ഥാനാർഥിയുംമുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുപി കോടതി. മാർച്ച് ആറിന് കോടതിയിൽ ഹാജരാക്കാനും രാംപുർ പൊലീസ് സൂപ്രണ്ടിനോട് നിർദേശിച്ചു.
ഈ കേസുകളിൽ പ്രത്യേക എംപി-എംഎൽഎ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. തുടർന്ന് ഏഴു തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പൊലീസ് വ്യക്തമാക്കി. തുടർന്ന് ജഡ്ജി ശോഭിത് ബൻസാൽ ജയപ്രദയെ ഒളിവിൽപ്പോയതായി വിലയിരുത്തിയാണ് അറസ്റ്റിന് നിർദേശം നൽകിയത്.
English Summary: UP court Orders Arrest Ex MP Jaya Prada
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.