7 January 2025, Tuesday
KSFE Galaxy Chits Banner 2

മതപരിവര്‍ത്തനം ആരോപിച്ച് യുവതികളെ ജയിലിലടച്ച് യുപി സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
August 9, 2022 6:42 pm

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയില്‍ ആറ് ദളിത് ക്രിസ്ത്യന്‍ യുവതികളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. അസംഗഢിലെ മഹാരാജ്ഗഞ്ചില്‍ നിന്നും ജൂലൈ 30ന് അറസ്റ്റ് ചെയ്ത ഇവരെ ജയിലിലടച്ചിരിക്കുകയാണ്. ഇന്ദ്ര കല, സുഭാഗി ദേവി, സാധ്ന, സവിത, അനിത, സുനിത എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പിറന്നാള്‍ ആഘോഷം മതപരിവര്‍ത്തന പരിപാടിയായി ചൂണ്ടിക്കാട്ടിയതെന്ന് സ്ത്രീകളുടെ അഭിഭാഷകരും ബന്ധുക്കളും പറയുന്നു. വിഎച്ച്പി ബ്ലോക്ക് പ്രസിഡന്റ് അഷുതോഷ് സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തത്. പിറന്നാള്‍ ആഘോത്തിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് സ്ഥലത്ത് നടന്നതെന്ന് സിങ് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇവർ പണം നൽകി മറ്റുള്ളവരെ വശീകരിക്കുകയായിരുന്നു. യേശു പറഞ്ഞതുപോലെ അവർ വായുവിൽ കൈകൾ ഉയർത്തിയിരുന്നു. ദളിത് സ്ത്രീകളെ മതം മാറ്റാനുള്ള പ്രവര്‍ത്തനമാണ് അവിടെ നടന്നതെന്നും സിങ് ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധം, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിനെ തുടർന്ന് പ്രത്യേക കീഴ്‌ക്കോടതിയിൽ ഹാജരാക്കിയ യുവതികളുടെ ജാമ്യം കുറ്റാരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നിഷേധിക്കുകയായിരുന്നു. കേസിൽ ഈ മാസം 16ന് വീണ്ടും വാദം കേള്‍ക്കും.

Eng­lish Sum­ma­ry: UP Govt jails young women on charges of reli­gious conversion

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.