18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 16, 2024
December 10, 2024
November 17, 2024
November 12, 2024
November 10, 2024
October 25, 2024
October 23, 2024
October 20, 2024
October 20, 2024

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തിയതായി യുപി പൊലീസ്

Janayugom Webdesk
ലഖ്നൗ
December 16, 2024 4:30 pm

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. ഉത്തർപ്രദേശ് പൊലീസാണ് വിവരം അറിയിച്ചത്. പിന്നാലെ ക്ഷേത്രത്തിൽ പൂജകളും ആരംഭിച്ചു. അതേസമയം സംഭലിൽ ശാഹി മസ്ജിദിന് സമീപത്തെ ബുൾഡോസർ രാജ് തുടരുകയാണ്. കൈയേറ്റം ആരോപിച്ച് വീടുകളുടെയും മസ്ജിദ്‌സുകളുടെയും മുൻവശങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് തുടങ്ങിയിരുന്നു. 

ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റവും അനധികൃത വൈദ്യുതി കണക്ഷനും ആരോപിച്ചാണ് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് നടപടി ആരംഭിച്ചത്. മുൻകൂട്ടി നോട്ടീസ് നൽകാതെയുള്ള പൊളിച്ചു നീക്കലിനെതിരെ പ്രദേശവാസികളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം ന്യൂനപക്ഷങ്ങൾക്കുമേൽ കടന്നുകയറാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.

കഴിഞ്ഞ ദിവസം വൈദ്യുതി മോഷണം ആരോപിച്ച് നടത്തിയ റെയ്ഡിൽ നിരവധി പേർക്കെതിരെ കേസെടുത്തിരന്നു. റെയ്ഡിനിടെ മുസ്ലിം പള്ളികളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. ന്യൂനപക്ഷ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടി പുറപ്പെടുവിക്കുകയാണ് ബിജെപി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.