27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 25, 2025
March 22, 2025
March 21, 2025
November 13, 2024
September 18, 2024
September 9, 2024
September 2, 2024
July 15, 2024
July 14, 2024

സപ്ലൈകോ ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
March 25, 2025 9:48 pm

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളിൽ ഉല്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ. സപ്ലൈകോ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കും മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനവും വിലകുറച്ചാണ് നല്‍കുന്നത്. ഇതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉല്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത് കൊണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉല്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നത്. 

ഉത്സവ കാലയളവിൽ സബ്‌സിഡി ഉല്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. മറ്റ് ഉൽപന്നങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തി. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന വിവിധ ബിരിയാണി അരികള്‍ക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ യഥാക്രമം 65, 94 രൂപയ്ക്കാണ് ഇതേ അരി നൽകുന്നത്. സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.