20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; യുവതി അറസ്റ്റില്‍

web desk
June 16, 2023 11:44 am

ഉത്തര്‍പ്രദേശില്‍ യുവതി സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലാണ് സംഭവം. മണ്ഡൽ ഗ്രാമത്തിൽ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്. ഭാര്യ ആഷിയ, അവരുടെ സുഹൃത്ത് സുഹൈല്‍ എന്നിവരെ പുർകഴി പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ആറിനാണ് സാഗറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആഷിയയെ ചോദ്യംചെയ്തതതോടെയാണ് കുറ്റംതെളിഞ്ഞത്. ആൺസുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സുഹൈലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സാഗർ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.

Eng­lish Sam­mury: Along with her friend, she killed her hus­band and dumped him in a sep­tic tank; up woman was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.