
യാത്രക്കാരനെ ട്രെയിനില്‍ കയറാന്‍ സമ്മതിക്കാതെ പിടിച്ചു വച്ച് മര്‍ദിച്ച് സമൂസ വില്‍പ്പനക്കാരന്‍. ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ജബൽപൂർ റെയിൽവേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം നമ്പർ 5 ‑ലാണ് സംഭവമുണ്ടായത്. ട്രെയിനില്‍ നിന്നിറങ്ങിയ യാത്രക്കാരനായ യുവാവ് സമൂസ വാങ്ങിക്കഴിച്ചു. ശേഷം പണം നല്‍കാന്‍ പണം അയച്ചു. എന്നാല്‍ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടു. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ യിവാവ് യുവാവ് പരിഭ്രാന്തനായി പോകാന്‍ ശ്രമിച്ചു. കയ്യാങ്കളിയും വാക്കേറ്റവുമായി. ഒടുവില്‍ കയ്യില്‍ കിടന്ന സ്മാര്‍ട്ട് വാച്ച് ഊരി നല്‍കിയാണ് യുവാവ് രക്ഷപ്പെട്ടത്.
ഇതിന്റെ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചുകയാണ്. ട്രെയിന്‍ നീങ്ങുന്നതുകണ്ട് സമൂസ തിരികെ നല്‍കി യുവാവ് പോകാന്‍ ശ്രമിച്ചെങ്കിലും കടക്കാരന്‍ തടഞ്ഞു വച്ച് മര്‍ദിക്കുന്നതും പണമിടപാട് പരാജയപ്പെട്ടതാണെന്ന് അയാളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതും കയ്യില്‍ കിടന്ന സ്മാര്‍ട്ട് വാച്ച് ഊരി നല്‍കി യുവാവ് പോകുന്നതും വീഡിയോയില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.