16 February 2026, Monday

Related news

February 16, 2026
February 15, 2026
February 9, 2026
January 3, 2026
December 30, 2025
October 30, 2025
October 19, 2025
October 9, 2025
October 8, 2025
October 7, 2025

ജനപ്രീതി നേടി യുപിഐ; ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2026 4:24 pm

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐയെന്ന് പുതിയ സര്‍വേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 57% പേരും യുപിഐ തിരഞ്ഞെടുക്കുമ്പോൾ നേരിട്ട് പണം നൽകുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. 

നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു സ്വതന്ത്ര ഏജൻസിയാണ് ഈ പഠനം നടത്തിയത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പേയ്‌മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുകയായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം.

2021–22 സാമ്പത്തിക വർഷം തുടങ്ങിയ ഈ ഇൻസെൻ്റീവ് സ്കീം 2024–25 വരെ തുടരും. ഡിജിറ്റൽ പണമിടപാടുകൾ എല്ലാവർക്കും താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. പണത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഇത് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.