
ഇസ്രയേലില്‍ യുപിഐ സേവനം ആരംഭിക്കാനുള്ള കരാറില്‍ ധാരണയിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഉടന്‍ സാധ്യമാകുമെന്നും മോഡി പറഞ്ഞു.ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ, കാർഷികമേഖല തുടങ്ങിയ രംഗങ്ങളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. ഇന്നൊവേഷൻ, കാർഷിക രംഗങ്ങളിലെ സഹകരണത്തിനായി വിവിധ കരാറുകളിലും ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും മാനവരാശി സംഘർഷങ്ങളുടെ ഇരയാകരുതെന്നും മോഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.