2 March 2026, Monday

Related news

February 26, 2026
February 16, 2026
February 9, 2026
December 30, 2025
October 30, 2025
October 19, 2025
October 9, 2025
October 8, 2025
October 7, 2025
July 20, 2025

1000 കോടി കടന്ന് യുപിഐ ഇടപാടുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2023 10:21 pm

ഡിജിറ്റൽ പണമിടപാടിൽ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). ഓഗസ്റ്റിൽ മാത്രം നടന്നത് 1000 കോടിയിലേറെ ഇടപാടുകൾ. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. 

ആദ്യമായാണ് ഒരു മാസം ഇടപാടുകൾ 1000 കോടി കടക്കുന്നത്. ജൂലൈയിലെ 996.4 കോടി ഇടപാടുകളുടെ റെക്കോഡാണ് മറികടന്നത്.പ്രതിദിനം ശരാശരി 33 കോടി ഇടപാടുകളാണ് ഓഗസ്റ്റിൽ നടന്നത്. മൊത്തം 15.78 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു. ജൂലൈയില്‍ ഇത് 15.34 ലക്ഷം കോടി രൂപയായിരുന്നു. 

2019 ഒക്ടോബറിലാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം 100 കോടി കടന്നത്. 2021 മാർച്ചിൽ ഇത് 500 കോടിയും 2023 മേയിൽ 900 കോടിയും കവിഞ്ഞു. 57 ശതമാനവും വ്യാപാര ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഡിജിറ്റൽ ഇന്ത്യ മിഷന്റെ കീഴിലാണ് യുപിഐ പണമിടപാട് സാധ്യമാക്കിയത്. 

ഉപയോക്താക്കൾക്ക് വായ്പാ അക്കൗണ്ടുകൾ യുപിഐയുമായി ബന്ധിപ്പിക്കാന്‍ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഇത് യുപിഐ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കും. ലോകബാങ്കും ഐഎംഎഫും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ യുപിഐയെ പ്രശംസിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യുകെ, റഷ്യ, ഒമാൻ, ഖത്തർ, യൂറോപ്പ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിലവിൽ യുപിഐ ലഭ്യമാക്കിയിട്ടുണ്ട്. ഫ്രാൻസ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാഴ്ചയാണ് യുപിഐ സേവനത്തിന് കീഴിൽ വന്നത്. 

Eng­lish Sum­ma­ry: UPI trans­ac­tions cross Rs 1000 crore

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.