16 December 2025, Tuesday

Related news

December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025

യുപിഐ ഇടപാടുകള്‍ റെക്കോഡ് ഉയര്‍ച്ചയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2023 10:16 am

രാജ്യത്തെ യുപിഐ ഇടപാടുകള്‍ റെക്കോഡ് ഉയര്‍ച്ചയില്‍. മേയ് മാസത്തില്‍ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകളാണ് നടന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യു­പിഐ ഇടപാടുകളില്‍ 58 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇടപാട് മൂല്യത്തില്‍ 43 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ലാണ് യുപി­ഐ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടി രൂപയാണ് കൈമാറിയത്. 2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 84 ലക്ഷം കോടി മാത്രമായിരുന്നു.

eng­lish sum­ma­ry; UPI trans­ac­tions on record rise

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.