സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനതയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയുള്ള വിവിധ കർമ്മ പദ്ധതികളാണ് ഇടതുമുന്നണി സർക്കാർ ആവിഷ്കരിക്കുന്നതെന്ന് സംസ്ഥാന മൃഗസംരക്ഷണ — ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത് അതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി പി ഐ കൃഷ്ണപുരം തെക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ സജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് രവി, മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ, മായാ വാസുദേവ്, കെ വി ദിവാകരൻ, വി പ്രശാന്തൻ, ഓച്ചിറ ചന്ദ്രൻ, എൻ സോമലത, അനൂപ് ചന്ദ്രൻ, ഇർഫാൻ, എ നിസ്സാർ, വൈ റഷീദ്, ഹാരിസ് സുറുമി എന്നിവർ സംസാരിച്ചു.
English Summary: Upliftment of the people at the bottom is the aim of the LDF government: Minister J Chinchurani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.