19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 24, 2024
June 20, 2024
May 11, 2024
March 7, 2024
February 6, 2024
October 27, 2023
August 8, 2023
July 30, 2023
May 23, 2023

വാടകവീട്ടിലെ ശുചിമുറിയില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച ഉടമയെ കയ്യോടെ പൊക്കി യുപിഎസ്‌സി ഉദ്യോഗാര്‍ത്ഥി

Janayugom Webdesk
ന്യൂഡൽഹി
September 24, 2024 7:56 pm

വാടകയ്ക്ക് നല്‍കിയ വീടിന്റെ കിടപ്പുമുറിയിലും ശുചിമുറിയിലും സ്ഥാപിച്ച ഒളിക്യാമറ കയ്യോടെ പൊക്കി സിവില്‍സര്‍വീസ് ഉദ്യോഗാര്‍ത്ഥിയായ പെണ്‍കുട്ടി. വീട്ടുടമസ്ഥന്റെ മകൻ കരണ്‍ (30) ആണ് അറസ്റ്റിലായത്. കിഴക്കൻ ഡല്‍ഹിയിലെ ഷകര്‍പൂര്‍ പ്രദേശത്തുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. വെളിയില്‍ പോകുന്നതിനുമുമ്പ് യുവതി താക്കോല്‍ കരണിന് കൈമാറുമായിരുന്നു. വാടകവീട്ടില്‍ തനിച്ചായിരുന്നു യുവതിയുടെ താമസം. 

തന്റെ ലാപ്ടോപ്പില്‍ മറ്റൊരു വാട്സ് ആപ്പ് ലോഗിൻ ചെയ്തിരുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി വീട് മുഴുവൻ പരിശോധിച്ചതില്‍നിന്ന് കുളിമുറിയിലെ ബള്‍ബിള്‍ സ്ഥാപിച്ചനിലയില്‍ ഒളിക്യാമറ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ നിന്നും രണ്ട് ക്യാമറ കൂടി കണ്ടെത്തി. കരണിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.