16 February 2026, Monday

Related news

February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
January 19, 2026
January 17, 2026

പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നത് തടഞ്ഞു; യുവാവിന് മര്‍ദ്ദനം, പ്രതി പൊലീസ് പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2024 1:16 pm

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് വിലക്കിയതിന് യുവാവിന് മര്‍ദനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മോഡല്‍ ടൗണിലാണ് സംഭവം.പ്രതിയായ ആര്യന്‍ എന്ന യുവാവ് കടയുടെ അരികില്‍ റോഡില്‍ മൂത്രമൊഴിക്കുന്ന വിലക്കിയതിനാണ് യുവാവിന് മര്‍ദനമേറ്റത്.

റോഡരികിലെ ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന രാംഫാലിനെ വിളിച്ചുണര്‍ത്തി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു.ഇയാള്‍ മര്‍ദിച്ച് തിരിച്ചു വരുന്നതുവരെ മറ്റ് രണ്ട് പേര്‍ ബൈക്കില്‍ കാത്ത് നിന്നു. തുടര്‍ന്ന് ഈ ബൈക്കില്‍ കയറിയാണ് പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.

സമീപത്തെ സിസിടിവി ക്യാമറയില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ പ്രതി പൊലീസ് പിടിയിലാവുകയായിരുന്നു. രാംഫാല്‍ സമീപത്തെ ഒരു വീട്ടില്‍ ജോലി ചെയ്ത് വരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.