10 December 2025, Wednesday

Related news

August 5, 2025
August 2, 2025
August 1, 2025
August 1, 2025
August 16, 2024
August 16, 2024
February 3, 2024
November 26, 2023
October 17, 2023
September 28, 2023

ദേശീയ അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഉര്‍വശിയുടെ രൂക്ഷവിമര്‍ശനം

Janayugom Webdesk
തിരുവനന്തപുരം
August 5, 2025 12:10 pm

അവാര്‍ഡ് നിര്‍ണയത്തിനെതിരെ നടി ഉര്‍വശിയുടെ രൂക്ഷവിമര്‍ശനത്തിന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ. വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്താണെന്നാണ് ചോദ്യം. അവാര്‍ഡ് പ്രോട്ടോകോള്‍ എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്നാണ് ഉര്‍വശി ഉന്നയിച്ചത്. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ല, തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല ഇതെന്നും നടി പറയുന്നത്. 

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഊർവശിയുടെ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ അവാർഡ് നിർണയത്തിനെതിരെ നടിയുടെ രൂക്ഷവിമർശനം. 

“വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡമെന്തെന്ന് ജൂറി വ്യക്തമാക്കണം. പല സിനിമകൾ ഉണ്ടായിട്ടും നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ല. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേ അവാർഡ് പ്രോട്ടോകോള്‍ എന്താണ്?.
ഏത് മാനദണ്ഡത്തിലാണ് അവാർഡ് കൊടുക്കുന്നത് എന്നത് ജൂറി വ്യക്തമാക്കേണ്ട കടമയുണ്ടല്ലോ. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനം തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല. അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ല, തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല. ഇങ്ങനെ കാലങ്ങളോളം തുടർന്ന് പോയാൽ അർഹിക്കുന്ന പലർക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്റെ കാര്യത്തിൽ ചോദിച്ച് ക്ലാരിഫൈ ചെയ്ത‌ില്ലെങ്കിൽ എനിക്ക് പിന്നാലെ വരുന്നവർക്ക് എന്താണ് വിശ്വാസം

കുട്ടേട്ടന്റെ (വിജയരാഘവൻ) പെർഫോമൻസും ഷാരൂഖ് ഖാന്റെ പെർഫോമൻസും തമ്മിൽ അവർ കണക്കാക്കിയത് എന്താണ്? ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി? തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. ആടുജീവിതം എന്ന സിനിമക്ക് ഒരവാർഡും പരാമർശിക്കാതെയും പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്‌കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നിൽക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ. “
ആക്ച്വലി ഊർവശി പറഞ്ഞതിൽ കാര്യം ഇല്ലെ. മലയാളം തമിഴ് സിനിമകൾ നന്നായി അവഗണിക്കപ്പെടുന്നത് ഒന്ന്. ഇക്കുറി കേരളസ്റ്റോറിയൊക്കെ പുരസ്കൃതമായ സമയത്താണ് ആടുജീവിതം പോലുള്ളത് എല്ലാ മേഖലയിലും അവഗണിക്കപ്പെടുന്നത്. 

രണ്ട്.
ഈ അവാർഡുകൾ സഹ പുരക്സാരം പൊതുവിൽ തന്നെ ഡിബേറ്റബിളാണെങ്കിലും ഇപ്രാവശ്യം മലയാള അവഗണനയുടെ പശ്ചാത്തലത്തിൽ കൂടി അത് കാണേണ്ടതുണ്ട്. മുഴുനീള നായക റോളുകൾക്കെ മെയിൻ അവാർഡ് കൊടുക്കൂ എന്നാണെങ്കിലും ഉള്ളൊഴുക്കിലെ ഊർവശിയും പൂക്കാലത്തിലെ വിജയരാഘവനും അങ്ങനെ തന്നെ അർഹത ഉണ്ട് താനും. ഔദാര്യമല്ലാതിരിക്കെ കിട്ടിയത് വാങ്ങി വെച്ച് നന്ദി പ്രകാശിപ്പിക്കലിന് പകരം ഊർവശി ഉയർത്തിയ ചോദ്യങ്ങൾക്ക് അഭിവാദ്യങ്ങൾ.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.