അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ 35കാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലേക്ക് വുഡ് ചര്‍ച്ചില്‍ വെടിവെയ്പ്പുണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമിയെ വെടിവെച്ച് കൊന്നു. അതേസമയം പരിക്കേറ്റവര്‍ ചികിത്സയിലാണ്. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാല്‍ എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ക്കൊപ്പമൊരു കുട്ടിയുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ ഈ കുട്ടിയാണ്. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്താണ് യുവതി റൈഫിളുമായി പള്ളിയിലെത്തിയത്.
തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ബാഗും വാഹനവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 45000ത്തോളം പേര്‍ ദിവസേന പ്രാര്‍ത്ഥനക്കെത്തുന്ന മെഗാ ചര്‍ച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്.
English Summary:US church shooting; The 35-year-old assailant was shot dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.