6 March 2026, Friday

Related news

March 6, 2026
March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 2, 2026
March 2, 2026

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ യുഎസ് താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ

Janayugom Webdesk
വാഷിങ്ടണ്‍
March 6, 2026 4:24 pm

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ യുഎസ് താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ.ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടുകളും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം യുഎസിന്റെ ദേശീയ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ലാന്‍ഡൗ പറഞ്ഞു.ഇന്ത്യയുമായി അടുത്തിടെ അന്തിമമാക്കിയ വ്യാപാര കരാറില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയോടെ സംസാരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇരുപത് വര്‍ഷം മുമ്പ് ചൈനയുമായി നടത്തിയ വ്യാപാര ഇടപാടില്‍ പറ്റിയ തെറ്റ് ആവര്‍ത്തിക്കില്ലെന്നം അന്നത്തെ തെറ്റുകളില്‍ നിന്നുംയുഎസ് പാഠങ്ങള്‍ പഠിച്ചുവെന്നും ലാന്‍ഡൗ ഡല്‍ഹിയില്‍ പറഞ്ഞു.20 വര്‍ഷം മുമ്പ് ചൈനയുമായി ചെയ്ത അതേ തെറ്റുകള്‍ ഇന്ത്യയോട് വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിപണികളെല്ലാം വികസിപ്പിക്കാനായി നിങ്ങള്‍ക്ക് അനുവാദം നല്‍കുകയാണ്. നിങ്ങള്‍ നിരവധി വാണിജ്യ കാര്യങ്ങളില്‍ ഞങ്ങളെ മറികടക്കുകയാണ്. എന്ത് ചെയ്താലും അത് ജനങ്ങള്‍ക്ക് നീതിയുക്തമാണെന്ന് ഉറപ്പാക്കും.

അത്യന്തികമായി ഞങ്ങള്‍ സ്വന്തം ജനതയോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുപോലെ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.അമേരിക്ക ഫസ്റ്റ് എന്നാല്‍ അമേരിക്ക മാത്രം എന്നുമാത്രമല്ല അര്‍ത്ഥമാക്കുന്നതെന്നും മറ്റ് രാജ്യങ്ങളുടെ സഹകരണത്തിലൂടെ രാജ്യത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദഹം പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനല്ല താന്‍ ഇന്ത്യയിലേക്ക് വന്നത്. യുഎസിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇവിടെ വന്നിരിക്കുന്നത്. 

ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കേണ്ടത് ഇന്ത്യയുടെ ആവശ്യം കൂടിയാണെന്ന് യുഎസ് കരുതുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞമാസമാണ് ഇന്ത്യ‑യുഎസ് ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടിന് അന്തിമരൂപം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.