
ആഗോളതലത്തിലെ പാസ്‌പോർട്ട് റാങ്കിങ്ങിൽ യുഎസ് പാസ്‌പോർട്ട് ആദ്യ പത്തിൽ നിന്ന് പുറത്തായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഒരു രാജ്യത്തെ പൗരന്മാർക്ക് വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കുന്നത്. 2014ൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎസ് പാസ്‌പോർട്ട് കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇപ്പോഴത്തെ റാങ്കിങ്ങിൽ യുഎസിൻ്റെ സ്ഥാനം 12 ആണ്. നിലവിൽ 227 രാജ്യങ്ങളിൽ 180 എണ്ണത്തിലേക്ക് മാത്രമാണ് യുഎസ് പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുക.
എന്നാൽ, ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഏഷ്യൻ രാജ്യങ്ങൾ മികച്ച മുന്നേറ്റമാണ് നടത്തിയത്. ട്രംപ് ഭരണകൂടം സ്വീകരിച്ച യാത്രാ നയങ്ങളും നിയമങ്ങളുമാണ് റാങ്കിങ്ങിലെ ഈ ഇടിവിന് പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏഷ്യയിലെ മൂന്ന് രാജ്യങ്ങളാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശന സൗകര്യവുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തും, 190 രാജ്യങ്ങളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും, 189 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്. പട്ടികയില്‍ ഇന്ത്യ 85-ാം സ്ഥാനത്താണ്. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.