21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 18, 2026
February 18, 2026
February 18, 2026

ഇന്ധന വിതരണത്തിന് യുഎസിന്റെ 100% തീരു; ക്യൂബയ്ക്കെതിരെ സാമ്രാജത്വ ഉപരോധം കടുപ്പിക്കുന്നു

Janayugom Webdesk
ഹവാന
February 1, 2026 9:28 pm

ക്യൂബയ്ക്കെതിരായ യുഎസിന്റെ ഉപരോധ യുദ്ധം ഏറ്റവും ക്രൂരമായ ഘട്ടത്തില്‍. ക്യൂബയെ ദേശീയ സുരക്ഷയ്ക്ക് അസാധാരണ ഭീഷണിയായി പ്രഖ്യാപിച്ചുകൊണ്ടാണ് ദ്വീപ് രാഷ്ട്രത്തിനെതിരായ ഉപരോധം ട്രംപ് ശക്തമാക്കിയത്. ജനുവരി 29നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങള്‍ക്കെതിരെ 100% വ്യാപാര നികുതി പ്രഖ്യാപിച്ചത്. ക്യൂബയുടെ വെെദ്യുതി വിതരണ ശൃംഖല, ജലവിതരണം, പൊതുഗതാഗതം, ആശുപത്രികൾ, സ്കൂളുകൾ എന്നിവ ഇറക്കുമതി ഇന്ധനത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ധനവിതരണം തടസ്സപ്പെടുന്നത് വ്യാപകമായ വൈദ്യുതി മുടക്കങ്ങൾക്കും ആരോഗ്യസേവനങ്ങളിലെ തടസ്സങ്ങൾക്കും കാരമാകും. ഒരു ജനതയുടെ ഇച്ഛാശക്തിയെ തകർക്കാൻ അടിസ്ഥാനാവകാശങ്ങളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യുഎസ് സര്‍ക്കാരിന്റെ ശ്രമം. 

തുടർച്ചയായ പത്ത് യുഎസ് പ്രസിഡന്റുമാർ ക്യൂബയുടെ നാശം എന്ന ഒറ്റ ലക്ഷ്യത്തോടെ നിരന്തരം പിന്തുടരുന്ന നയമാണ് സാമ്പത്തിക ഉപരോധം. യുഎസ് ഉടമസ്ഥതയിലുള്ള റിഫൈനറികൾ ക്യൂബ ദേശസാൽക്കരിച്ചതിനുശേഷം 1960ല്‍ ഐസൻഹോവറാണ് ഉപരോധ ആക്രമണത്തിന് തുടക്കമിട്ടത്. ജോൺ എഫ് കെനഡി ഭരണകാലത്ത് ഉപരോധം സമ്പൂർണമാക്കി. പിന്നീട് 1990കളിൽ ക്ലിന്റൺ ഭരണകൂടം ഹെൽംസ്-ബർട്ടൺ, ടോറിസെല്ലി നിയമങ്ങൾ കൊണ്ടുവന്ന് ഉപരോധം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിച്ചു. ഒബാമ ഭരണകാലത്ത് ചെറിയ ഇളവുകൾ ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതോടെ ക്യൂബയെ വീണ്ടും ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം എന്ന പട്ടികയിൽ ഉൾപ്പെടുത്തി. ഇതിന് പിന്നാലെ 240ലധികം പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

1990 കളോടെ, കർശനമായ ഉപരോധം കലോറി ഉപഭോഗത്തിൽ 40% കുറവും ക്ഷയരോഗ മരണങ്ങളിൽ 48% വർദ്ധനവും വരുത്തി. ഉപരോധത്തിന്റെ ഫലമായി മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ,ജലശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ കോൺഗ്രസിലെ ക്യൂബൻ-അമേരിക്കൻ പ്രതിനിധികൾ സാമ്പത്തിക ഉപരോധ തന്ത്രത്തെ അനിവാര്യമായ ത്യാഗമെന്ന നിലയിലാണ് ചിത്രീകരിക്കുന്നത്. 

ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് പ്രതിനിധി മരിയ എൽവിറ സലാസർ ഈ ഭയാനകമായ കണക്കുകൂട്ടൽ വ്യക്തമാക്കി. “ഒരു അമ്മയുടെ വിശപ്പിനെക്കുറിച്ചും, ഉടനടി സഹായം ആവശ്യമുള്ള ഒരു കുട്ടിയെക്കുറിച്ചും ചിന്തിക്കുന്നത് വിനാശകരമാണ്, പക്ഷേ അതാണ് നമ്മൾ നേരിടുന്ന ക്രൂരമായ പ്രതിസന്ധി. താൽക്കാലിക കഷ്ടപ്പാടുകൾ ലഘൂകരിക്കുക അല്ലെങ്കിൽ ക്യൂബയെ എന്നെന്നേക്കുമായി മോചിപ്പിക്കുക എന്നാണ് സലാസര്‍ പറഞ്ഞത്. ക്യൂബയുടെ പൊതു സൗകര്യങ്ങളുടെ 80 ശതമാനവും കൃഷിയോഗ്യമായ ഭൂമിയുടെ 70 ശതമാനവും യുഎസ് കോർപ്പറേഷനുകൾ നിയന്ത്രിച്ചിരുന്ന 1959ന് മുമ്പുള്ള ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് സലാസര്‍ ഉദേശിക്കുന്ന മോചനം. 

ട്രംപ് ഭരണകൂടത്തിന്റെ ഡോണ്‍റോ സിദ്ധാന്തമാണ് നിലവിലെ സാമ്പത്തിക ഉപരോധങ്ങളുടെ ആണിക്കല്ല്. 1823ലെ മൺറോ സിദ്ധാന്തത്തിന്റെ 21-ാം നൂറ്റാണ്ടിലെ പുനരുജ്ജീവനമാണിത്. ലാറ്റിൻ അമേരിക്കയും കരീബിയനും മുഴുവൻ അമേരിക്കയുടെ പരമാധികാരത്തിലാണെന്ന് ഇത് പ്രഖ്യാപിക്കുന്നു. വെനസ്വേലയില്‍ നടന്ന നിയമവിരുദ്ധ ആക്രമണത്തിലൂടെ ട്രംപ് അത് വ്യക്തമാക്കിയതുമാണ്. ഡോൺറോ സിദ്ധാന്തത്തിനു കീഴില്‍ സ്വതന്ത്രമായ പാത തെരഞ്ഞെടുക്കുന്ന ഏതൊരു രാഷ്ട്രവും യുഎസിന്റെ ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്നു. 

അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം, ക്യൂബയ്ക്കെതിരായ ഉപരോധം വിദൂര പ്രശ്നമായി കാണാതെ യുക്തിയുടെ ഭാഗമായി കാണേണ്ടത് നിർണായകമാണ്. ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന അതേ ഭരണകൂടം, യുഎസ് നഗരങ്ങളിൽ ഐ‌സി‌ഇ റെയ്ഡുകൾ അഴിച്ചുവിടാനും സ്വന്തം പൗരന്മാരെ കൊല്ലാനും “അടിയന്തരാവസ്ഥകൾ” ഉപയോഗിക്കുന്നു. 11 ദശലക്ഷം ക്യൂബക്കാരെ ദേശീയ ഭീഷണിയായി മുദ്രകുത്തുന്ന അതേ മാനസികാവസ്ഥയിലാണ് കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും ആഭ്യന്തര ഭീഷണികളായി മുദ്രകുത്തുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.