2 March 2026, Monday

Related news

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

Janayugom Webdesk
മസ്കറ്റ്
February 6, 2026 7:45 am

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം മുറുകുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഇന്ന് ഒമാനില്‍ നടക്കും. യോഗത്തില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ചര്‍ച്ച നടത്തും. ഇസ്താംബൂളില്‍ നടത്താനിരുന്ന ചര്‍ച്ചകളാണ് അവസാന നിമിഷം ഒമാനിലേക്ക് മാറ്റിയത്. 

അറബിക്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാന്റെ ഷാഹേദ്-139 എന്ന ഡ്രോണിനെ അമേരിക്കയുടെ യുദ്ധവിമാനം വെടിവച്ചിട്ടിരുന്നു. ഇ‍ൗ സംഭവത്തോടെ മേഖലയിലെ യുദ്ധഭീതി വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ടാങ്കറിനെ ഇറാന്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ്‌ നയതന്ത്ര ചര്‍ച്ചകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനും തയ്യാറായത്‌. 

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും പങ്കെടുത്തേക്കും. സൗദി അറേബ്യ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സമാധാന ശ്രമത്തെ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.