23 January 2026, Friday

യുഎസ് ഓപ്പണ്‍: യൂകി-വീനസ് സഖ്യം സെമിയില്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
September 4, 2025 9:32 pm

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി-ന്യൂസിലാന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍. നികോള മെക്റ്റിക്-രാജീവ് റാം സഖ്യത്തെ മറികടന്നാണ് യൂകി-വീനസ് സഖ്യം സെമിയില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന മത്സരം 6–3, 7–6, 6–3 എന്ന സ്കോറിനാണ് യൂകി-വീനസ് സഖ്യം സ്വന്തമാക്കിയത്. യൂകി ഭാംബ്രിയുടെ ആദ്യ ഗ്രാന്‍സ്ലാം സെമി പ്രവേശനമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.