
അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കാണാതായ ബെറിംഗ് എയര്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. വിമാനത്തിനുള്ളില്‍ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമായിരുന്നു ഉണ്ടായിരുന്നതെന്ന് അലാസ്‌ക പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. അലാസ്‌കയിലെ നോമിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ കരയില്‍ നിന്ന്് ഏകദേശം 12 മൈല്‍ അകലെവെച്ചാണ് സിഗ്നലുകള്‍ നഷ്ടമായത്.
കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും കണക്കിലെടുത്ത് പൊതുജനങ്ങള്‍ തിരച്ചില്‍ സംഘങ്ങള്‍ രൂപീകരിക്കരുതെന്ന് അഗ്നിശമനസേന് അഭ്യര്‍ത്ഥിച്ചു. നോം മുതല്‍ ടോപ്‌കോക്ക് വരെയുള്ള, സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. മോശം കാലാവസ്ഥയും വ്യോമ തിരച്ചിലിന് വെല്ലുവിളിയാവുകയാണ്. യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഗാര്‍ഡ്, സൈനികര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.