ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക‑വ്യാപാര ഉപരോധങ്ങളിലും കുലുങ്ങാതെ റഷ്യ. ഉപരോധത്തിന്റെ ഫലങ്ങള്‍ രാജ്യത്തെ ബാധിച്ചുതുടങ്ങിയെന്ന് വിവിധ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ റഷ്യയുടെ എണ്ണ കയറ്റുമതിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം വിലക്കുറവില്‍ ആകൃഷ്ടരായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറക്കുമതി കൂട്ടുകയുമാണ്. യുഎസ് എണ്ണ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിരുന്നു. എന്നാല്‍ നാറ്റോ അംഗങ്ങളായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോഴും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയാണ്.
27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയന്റെ 40 ശതമാനം എണ്ണ ഇറക്കുമതിയും 27 ശതമാനം പ്രകൃതിവാതക ഇറക്കുമതിയും റഷ്യയില്‍ നിന്നും തന്നെയാണ്. ബാള്‍ക്കന്‍ മേഖലയിലെ പ്രധാന രാജ്യമായ ബള്‍ഗേറിയ ഇപ്പോഴും ഏകദേശം പൂര്‍ണമായും റഷ്യയെയാണ് എണ്ണയ്ക്കായി ആശ്രയിക്കുന്നത്. ചൈനയാണ് റഷ്യയുടെ രണ്ടാമത്തെ ഇറക്കുമതി രാജ്യം. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിലകുറച്ചതോടെ ചൈന ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിന്റെ പത്ത് ശതമാനത്തോളം എണ്ണ ഇറക്കുമതി റഷ്യയില്‍ നിന്നാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പായാല്‍ റഷ്യന്‍ ഇറക്കുമതി നിര്‍ത്താന്‍ ഫ്രാന്‍സ് തയ്യാറായേക്കും. ജര്‍മ്മനിയുടെ ഇറക്കുമതിയില്‍ 14 ശതമാനമാണ് റഷ്യന്‍ ഇറക്കുമതി. റഷ്യയുടെ പങ്കാളിത്തത്തോടെയുള്ള നിരവധി റിഫൈനറികളും ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്നു. നെതര്‍ലന്‍ഡ്സ്, ഗ്രീസ്, ഹംഗറി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഇറക്കുമതി പഴയ നിലയില്‍ തുടരുന്നുണ്ട്. സൈനികനടപടിയെ ശക്തമായി എതിര്‍ക്കുന്ന പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കും മറ്റ് മാര്‍ഗങ്ങളില്ല. റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത തുര്‍ക്കിയും എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയിട്ടില്ല. അതേസമയം സൈനിക നടപടിയെ എതിര്‍ത്ത തുര്‍ക്കി റഷ്യയുടെ യുദ്ധക്കപ്പലുകള്‍ ബോസ്ഫറസ് കടലിടുക്കില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
english summary; US sanctions against Russia not working; Oil exports tirelessly
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.