അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പില്‍ നാല് പേർ മരിച്ചു. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാന തലസ്ഥാനമായ അറ്റ്‌ലാൻ്റയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വിൻഡറിലെ അപലാഷി ഹൈസ്‌കൂളിൽ ആയിരുന്നു സംഭവം. മരിച്ചവരുടെയും പരിക്ക് പറ്റിയവരുടെയും എണ്ണത്തിലടക്കം ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.
ക്ലാസ് നടന്നുകൊണ്ടിരിക്കെ വെടിവെപ്പിന്റെ ശബ്ദം കേട്ടിരുന്നുവെന്നും തുടർന്ന് അധ്യാപകരുടെ നിർദേശപ്രകാരം ക്ലാസ് മുറികൾ അടച്ചുവെന്നുമാണ് ഒരു വിദ്യാർത്ഥി ഒരു അന്തരാഷ്ട്ര മാധ്യമത്തോട് നൽകിയ പ്രതികരണം. അതേസമം പ്രതിയെന്ന് കരുതുന്ന 14കാരനെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരണങ്ങൾ ശേഖരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോർജിയ ഗവർണർ ബ്രയാൻ കെംപ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.