
ബ്രസീലിനെതിരെ ഡൊണൾഡ് ട്രംപ് ഏർപ്പെടുത്തിയ പ്രതികാര താരിഫ് യുഎസ് സെനറ്റ് വെട്ടി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നിയമം പാസായത്. അട്ടിമറി ശ്രമം നടത്തിയത് ബ്രസീല്‍ മുന്‍ പ്രസിഡന്റും തീവ്രവലതുപക്ഷക്കാരനുമായ ജെയ്ര്‍ ബൊള്‍സൊനാരൊയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തില്‍ കുപിതനായാണ് ട്രംപ് രാജ്യത്തിന് മേല്‍ പ്രതികാര താരിഫ് ചുമത്തിയത്.
ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ. അതേസമയം ട്രംപ് മലേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങൾ സന്ദർശിക്കുകയാണ്. ചൈനയുടെ ഷി ജിൻപിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെയാണ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ഞെട്ടിച്ച് യുഎസ് സെനറ്റിൽ പാർട്ടി അംഗങ്ങൾ പോലും വോട്ട് ചെയ്തത്. താരിഫ് നടപടികൾ യുഎസ് പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതാണെന്നും സാധനങ്ങളുടെ വില ഉയരുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം സെനറ്റ് പാസാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.