
സൗദി അറേബ്യ ഇറാനെതിരെ ആക്രമണം നടത്തിയില്ലെങ്കില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.യുഎസിലെ റിപ്പബ്ളിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രാം. സൗദിയുമായുള്ള പ്രതിരോധ കരാറില്‍ നിന്നും പിന്മാറുമെന്നാണ് യുഎസ് സെനറ്ററുടെ ഭീഷണി.ഇറാനെതിരായ ആക്രമണത്തെ തുടക്കം മുതല്‍ സൗദി എതിര്‍ത്തിരുന്നു.മേഖലയെ തന്നെ ഭീതിയിലാഴ്ത്തി ഏഴ് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ക്രൂരരായ ഇറാനിയന്‍ ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തങ്ങളുടെ സൈന്യത്തെ വിട്ടുനല്‍കാന്‍ സൗദിക്ക് സമ്മതമല്ലെന്ന് ഞാന്‍ മനസിലാക്കുന്നു.
പരസ്പര താത്പര്യമുള്ള ഒരു പോരാട്ടത്തില്‍ പങ്കുചേരാന്‍ തയ്യാറാകാത്ത സൗദി അറേബ്യ പോലുള്ള ഒരു രാജ്യവുമായി അമേരിക്ക ഒരു പ്രതിരോധ കരാര്‍ ഉണ്ടാക്കുമോ, ഗ്രഹാം എക്‌സ് പോസ്റ്റില്‍ കുറിച്ചു. അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നു. ഭീകരരായ ഇറാന്റെ ഭരണകൂടത്തെ പുറത്താക്കാന്‍ യുഎസ് കോടിക്കണക്കിന് പണം ചെലവഴിക്കുന്നു. എന്നാല്‍ സൗദി പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും നേരിയ തോതില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. ജിസിസി ഇനിയും ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ അനന്തര ഫലങ്ങള്‍ ഉണ്ടാകും ഗ്രഹാം എക്‌സിലൂടെ പ്രതികരിച്ചു.
ഇറാനെ ആക്രമിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താവളങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സൗദി യുഎസ് ഉദ്യോഗസ്ഥരെ വിലക്കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗ്രഹാമിന്റെ പുതിയ പ്രസ്താവന.നേരത്തെ, റാന്‍ സൗദിയിലെ അമേരിക്കന്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളവും യുഎസ് എംബസിയുടെ ഭാഗങ്ങളും ആക്രമിച്ചിരുന്നു.തുടര്‍ന്ന് റിയാദിലെ യുഎസ് എംബസി ഒഴിപ്പിച്ചിരുന്നു.പിന്നാലെയാണ് ഇറാനെതിരെ ആക്രമണം നടത്താന്‍ ജിസിസി രാജ്യങ്ങളോട് യുഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
നേരത്തെ, കഴിഞ്ഞമാസം താന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ചത് ഇറാനെതിരായ ആക്രമണത്തില്‍ സൗദിയെ പങ്കാളിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നെന്ന് ഗ്രഹാംവെളിപ്പെടുത്തിയിരുന്നു.മാര്‍ച്ച് ഒന്നിന് സൗദിയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഒരു യുഎസ് സൈനികന്‍ കഴിഞ്ഞദിവസം മരണപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.