25 February 2026, Wednesday

Related news

February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026

യുഎസ് അടച്ചപൂട്ടലിന് അന്ത്യം; 1.2 ട്രില്യണ്‍ ഡോളറിന്റെ ബില്‍ ട്രംപ് ഒപ്പിട്ടു

Janayugom Webdesk
വാഷിങ്ടണ്‍
February 4, 2026 9:24 pm

ഏതാനും ദിവസങ്ങളായി അമേരിക്കയില്‍ തുടര്‍ന്നുവന്ന ഭാഗീക അടച്ചുപൂട്ടലിന് അന്ത്യം. 1.2 ട്രില്യൺ ഡോളറിന്റെ ധനസഹായ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിനുള്ള ബില്‍ പാസാകാതെ വന്നതോടെയാണ് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി സ്തംഭിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് പ്രതിനിധി സഭ 214‑നെതിരെ 217 വോട്ടുകൾക്ക് ബില്ല് പാസാക്കിയത്. 

സെപ്റ്റംബർ 30 വരെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തുകയാണ് ഈ ബില്ലിലൂടെ അനുവദിച്ചിരിക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനുള്ള തുക രണ്ടാഴ്ചത്തേക്ക് (ഈമാസം 13 വരെ) മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ നയങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഇതിന് കാരണം. മിനിയാപൊളിസിൽ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പിനുള്ള തുകയെ ചൊല്ലി കോൺഗ്രസിൽ കടുത്ത പോരാട്ടം നടക്കും. 13-നകം ധാരണയിലെത്തിയില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു അടച്ചുപൂട്ടലിലേക്ക് നീങ്ങിയേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.