
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനവിനെതിരെ ഒരുമിച്ച് നീങ്ങാന്‍ ഇന്ത്യയെ ക്ഷണിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. യുഎസ് ആധിപത്യത്തിനും അധികാര രാഷ്ട്രീയത്തിനുമെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും വാങ് യീ പറഞ്ഞു. ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആന‑ഡ്രാഗണ്‍ നൃത്തത്തെ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താല്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ മര്‍ക്കടമുഷ്ടി അവസാനിപ്പിക്കാന്‍ ഇപ്പോള്‍ യോജിച്ച പോരാട്ടമാണ് വേണ്ടത്. പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുക എന്ന സമീപനം സ്വീകരിക്കുകയാണ് ആവശ്യമെന്നും വാങ് യീ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.