12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 9, 2026

ഇന്ത്യയടക്കം രാജ്യങ്ങള്‍ക്ക് വീണ്ടും യുഎസ് താരിഫ് ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2026 9:21 pm

ഇന്ത്യയും മറ്റ് 15 വ്യാപാര പങ്കാളികളും നടത്തിയ ന്യായമല്ലാത്ത വ്യാപാര രീതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. നിര്‍മ്മാണ മേഖലയിലെ വ്യാപാരമാണ് പ്രധാനമായും അന്വേഷണ പരിധിയില്‍ വരിക. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്.
നിര്‍മ്മാണ മേഖലയിലെ ഘടനാപരമായ അധികശേഷി സംബന്ധിച്ച ആരോപണങ്ങള്‍ പ്രത്യേകം പരിശോധിക്കും. അത്തരം അധികശേഷി അമിതോല്പാദനത്തിനും നിരന്തരമായ വ്യാപാര മിച്ചത്തിനും കാരണമാകുമെന്ന് യുഎസ് വ്യക്തമാക്കുന്നു. ഇത് വ്യാപാര പങ്കാളികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങള്‍ യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ അവസരമൊരുക്കും. ഇതാണ് വൈറ്റ് ഹൗസിനെ അന്വേഷണ നടത്താന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. 

യുഎസ് വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരം ആരംഭിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യ, ചൈന, യുറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവിടങ്ങളില്‍ പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ ഇടയാക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നിവയാണ് അന്വേഷണം നേരിടുന്ന മറ്റ് രാജ്യങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.