9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026

റഷ്യന്‍ എണ്ണ ഏറ്റെടുക്കണമെന്ന് ഇന്ത്യയോട് യുഎസ്

എണ്ണവില നിയന്ത്രിക്കാന്‍ സഹായം തേടി യുഎസ് 
Janayugom Webdesk
വാഷിങ്ടണ്‍
March 9, 2026 9:31 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ അടിപതറി യുഎസ്. ചൈനീസ് തുറമുഖങ്ങളില്‍ കെട്ടികിടക്കുന്ന 100 മില്യണ്‍ റഷ്യന്‍ എണ്ണ ബാരലുകള്‍ ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് യുഎസ് ആവശ്യപ്പെട്ടു. യുഎസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റാണ് ഇക്കാര്യം പറഞ്ഞത്. 

യുഎസിന്റെ വെനസ്വേല, ഇറാന്‍ ഇടപെടലുകള്‍ കാരണം ചൈന റഷ്യന്‍ എണ്ണയിലേയ്ക്ക് തിരിഞ്ഞിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാറിനെ തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കുകയും യുദ്ധത്തിനു മുമ്പ് ഇറാന്‍ നല്‍കിയ എണ്ണ ഇളവുകളും ചൈനയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ റഷ്യയേയും പ്രേരിപ്പിച്ചു. അവസരം മുതലെടുത്ത് ചൈന റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. 

അനിയന്ത്രിതമായ വാങ്ങല്‍ കാരണം ചൈനയുടെ എണ്ണ സംഭരണികള്‍ നിറഞ്ഞെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ ചൈനീസ് തീരത്ത് കെട്ടിക്കിടക്കുകയാണ്. ഈ കപ്പലുകളില്‍ ഏകദേശം 100 മില്യണ്‍ ബാരല്‍ എണ്ണയുണ്ട്. കെട്ടികിടക്കുന്ന ഈ എണ്ണ ഇന്ത്യ വഴി ആഗോള വിപണിയില്‍ എത്തിച്ച്, ക്രൂഡ് വില നിയന്ത്രിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.

റഷ്യന്‍ എണ്ണ വാങ്ങന്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് യുഎസ് 30 ദിവസത്തെ അനുമതി നല്‍കിയിരുന്നു. ഈ മാസം ഇന്ത്യയ്ക്ക് 30 ദശലക്ഷത്തിലധികം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ലഭിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് 100 മില്യണ്‍ ഡോളര്‍ എണ്ണ കൂടി ഏറ്റെടുത്ത് സഹായിക്കണമെന്ന യുഎസിന്റെ അഭ്യര്‍ത്ഥന.

റഷ്യന്‍ എണ്ണ ഏറ്റെടുക്കാനുള്ള നിര്‍ദേശം യുഎസിന്റെ റഷ്യയോടുള്ള നയത്തില്‍ മാറ്റം വരുത്തിയെന്ന് കരുതാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിലെ ഹോര്‍മുസ് പ്രതിസന്ധി നേരിടാനും, ആഗോള എണ്ണവില വര്‍ധന തടയാനുമുള്ള പ്രയോഗിക നടപടിയായി മാത്രമാണ് ഇതിനെ ഇവര്‍ വിലയിരുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.