7 February 2026, Saturday

Related news

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗം; ഇന്ത്യ‑യുഎസ് വ്യാപാര കരാറിന് പിന്നാലെ ‘മാപ്പ്’ രാഷ്ട്രീയവും

Janayugom Webdesk
വാഷിങ്ടൺ
February 7, 2026 6:54 pm

ഇന്ത്യ‑യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കുടെ ഔദ്യോഗിക പ്രതികരണത്തിലെ ഇന്ത്യന്‍ ഭൂപടം ചര്‍ച്ചയാവുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സമൂഹ മാധ്യമത്തില്‍ അടക്കം പങ്കുവച്ച പോസ്റ്റില്‍ ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്മീരും അക്‌സായ് ചിന്‍ എന്നിവയും ഉള്‍പ്പെടുന്നു.

നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ നടപടി. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ മുന്‍ നിലപാടില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് പുതിയ ചിത്രം സൂചിപ്പിക്കുന്നത് എന്ന നിലയിലാണ് ചര്‍ച്ചകള്‍.

യുഎസ് നടപടി ആകസ്മികം ആണെങ്കിലും അല്ലെങ്കിലും യുഎസ് നേതൃത്വം ഇന്ത്യയുടെ ഭൂപടവുമായി പൊരുത്തപ്പെടുന്നു എന്ന ശക്തമായ നയതന്ത്ര സൂചനയാണ് ഇത് പാകിസ്ഥാന് നല്‍കുന്നതെന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നു. വിഷയത്തെ സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുകയാണ് ഭൗമരാഷ്ട്രീയ, പ്രതിരോധ രംഗത്തെ നിരീക്ഷകരുടെ പ്രതികരണങ്ങള്‍. യുഎസ് നീക്കത്തെ പ്രശംസിച്ചും ഇവര്‍ രംഗത്തെത്തി. വൈറ്റ് ഹൗസിന്റെ പ്രീതി നേടുന്നതിനായി ട്രംപിനെ നിരന്തരം പ്രശംസിച്ച പാക് ഭരണാധികാരികളുടെ പ്രതികരങ്ങള്‍ ഉള്‍പ്പെടെയാണ് ഇവര്‍ പരാമര്‍ശിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.