23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

യുഎസിന്റെ യുദ്ധകപ്പലുകള്‍ ഇറാനിലേക്ക്

Janayugom Webdesk
വാഷിങ്ടൺ
January 23, 2026 9:10 am

ഇറാനെ ലക്ഷ്യമാക്കി യുഎസ് യുദ്ധകപ്പലുകള്‍ എത്തിച്ചേരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ നീക്കങ്ങള്‍ അമേരിക്ക ശക്തമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയറാണ് ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ കൊല്ലുന്നതിനെതിരെയും ആണവ പരിപാടി പുനരാരംഭിക്കുന്നതിനും ടെഹ്‌റാന് മുന്നറിയിപ്പ് നൽകുകയാണ് ട്രംപ്. 

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാനിലേക്ക് പോകുന്ന ഒരു വലിയ സൈന്യം ഞങ്ങളുടെ പക്കലുണ്ട്. എന്തെങ്കിലും സംഭവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോൾ ഈ കപ്പൽപടയെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കേണ്ടി വരുമെന്ന തന്റെ മുന്നറിയിപ്പാണ് ജനകീയ പ്രക്ഷോഭത്തിൽ പിടിയിലായ 837 തടവുകാരുടെ തൂക്കിക്കൊല തല്‍കാലം നിർത്തിവെക്കാൻ കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar