
സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാകിസ്ഥാന് ആശംസകള്‍ നേര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുള്ള പാകിസ്ഥാന്റെ ഇടപെടലുകളെ അമേരിക്ക അങ്ങേയറ്റം അഭിനന്ദിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു .
ഓഗസ്റ്റ് 14‑ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിനു വേണ്ടി ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുമുള്ള പാകിസ്ഥാന്റെ പങ്കാളിത്തത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അങ്ങേയറ്റം അഭിനന്ദിക്കുന്നു, റൂബിയോ പ്രസ്താവനയില്‍ അറിയിച്ചു. ക്രിട്ടിക്കല്‍ മിനറലുകളും ഹൈഡ്രോ കാര്‍ബണുകളും ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ സാമ്പത്തിക സഹകരണം വ്യാപിപ്പിക്കാനും അമേരിക്കക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും അഭിവൃദ്ധിയുള്ള ഭാവിയെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാരപങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും അമേരിക്ക താല്‍പര്യപ്പെടുന്നതായും പ്രസ്താവനയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.