ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. തൃശൂർ- ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണനെതിരെയാണ് കേസ്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരിൽ ഒരാൾ ഇതു മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ കണ്ട് ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തത്. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് കേസ്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.