
ഭര്‍ത്താവ് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി ഉത്ര കൊലകേസ് ഐപിഎസ് പരിശീലകര്‍ക്ക് പഠനവിഷയമായിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു കേസ് തെളിയിക്കുന്നത്. മുൻപ് രാജസ്ഥാനിൽ ഇത്തരം ഒരു കേസ് ഉണ്ടായിരുന്നെങ്കിലും അത് തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ ചെന്നൈ തിരുത്തണിയിൽ മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാൻ മക്കൾ അച്ഛനെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരം ഒട്ടേറെ കേസുകള്‍ക്ക് ഉത്ര കേസ് റഫറൻസായി മാറുകയാണ്.
തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഉപകരണം വച്ച് ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താൻ സാധിക്കും. അവിടെ നിന്നുള്ള ഫലവും അന്ന് കേസിന് ഉപകാരമായി. രാജ്യത്ത് ഇവിടെ മാത്രമേ കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിയുന്ന സംവിധാനം ഉള്ളൂ. ഉത്ര കേസ് സമയത്താണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം നിലവിൽ വന്നത്. പിന്നാലെയാണ് ഐപിഎസ് പരിശീലന പാഠ്യവിഷയമാക്കിയത്. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.