
ഉത്തരാഖണ്ഡിൽ തുടർച്ചയായി പെയ്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ 40 തീർത്ഥാടകരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. കേദാർനാധിൽ നിന്നും മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടന്നത്. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ മണ്ണിടിച്ചിലിൻറെ അവശിഷ്ടങ്ങളിൽ തീർത്ഥാടകർ കുടുങ്ങിപ്പോകുകയായിരുന്നു.
കേദാർനാഥ് യാത്രാ റൂട്ടിലെ പ്രധാന ഗതാഗത കേന്ദ്രമായിരുന്ന സോൻപ്രയാഗിലാണ് മണ്ണിടിച്ചിലുണ്ടായത്. ഉയർന്ന അപകട സാധ്യതയുണ്ടായിരുന്നിട്ടും ഉടൻ സംഭവസ്ഥലത്തെത്തിയ SDRF സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കനത്തമഴ മൂലം മലയോര സംസ്ഥാനങ്ങളിൽ ഗതാഗത തടസ്സവും മറ്റ് തടസങ്ങളും വ്യാപകമായി തുടരുകയാണ്.
മണ്ണിടിച്ചിലെത്തുടർന്ന് ബദരിനാഥ് ദേശീയ പാതയിലും തടസം അനുഭവപ്പെട്ടു. യമുനോത്രി ദേശീയ പാതയെയും കനത്ത മഴ സാരമായി ബാധിച്ചു. സിലായ് ബാൻഡിനും ഒജ്രിക്കും ഇടയിലുള്ള റോഡിൻറെ ഭാഗങ്ങൾ കനത്ത മഴയിൽ ഒലിച്ചുപോയി. അവശ്യ സേവനങ്ങളെയും ഇത് സാരമായി ബാധിച്ചു. അഗ്രഖാൽ, ചമ്പ, ജഖിന്ദർ, ദുഗമന്ദർ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.