6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 26, 2024
July 28, 2023
April 29, 2023
April 25, 2023
March 23, 2023
March 4, 2023
March 3, 2023
December 30, 2022
December 30, 2022
December 28, 2022

ഇന്ത്യന്‍ ചുമ മരുന്ന് കഴിച്ച് ഉസ്‍ബെക്കിസ്ഥാനിലും ശിശുമരണം

Janayugom Webdesk
താഷ്‍കെന്റ്
December 28, 2022 11:05 pm

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മരിയോണ്‍ ബയോടെക്കിന്റെ ചുമ മരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്‍ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് ലിമിറ്റഡ് നിർമ്മിച്ച ഡോക് 1 മാക്സ് സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ മരുന്നില്‍ എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. ഡോക്-1 മാക്സ് സിറപ്പും ടാബ്‌ലെറ്റുകളും ജലദോഷത്തിനുള്ള മരുന്നാണ്. മരിച്ച കുട്ടികൾ 2.5 മുതൽ അഞ്ച് മില്ലി ലിറ്റർ മരുന്ന് ഒരു ദിവസം മൂന്നോ നാലോ തവണ കഴിച്ചിട്ടുണ്ട്.

ഇത് സാധാരണ ഡോസിനെക്കാള്‍ കൂടുതലാണ്. മരണത്തെത്തുടർന്ന്, ഡോക് 1 ന്റെ ഗുളികകളും ചുമ സിറപ്പുകളും രാജ്യത്തെ എല്ലാ ഫാർമസികളില്‍ നിന്ന് പിന്‍വലിച്ചു. കുട്ടികളുടെ മരണം യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഏഴ് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. നിരവധി വിദഗ്ധർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്. യുകെ, ജോർജിയ, നൈജീരിയ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്‍മെനിസ്ഥാൻ, അസർബൈജാൻ, കെനിയ, എത്യോപ്യ, ശ്രീലങ്ക, മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും മരിയോൺ ബയോടെക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് ചുമ മരുന്നുകള്‍ക്ക് ലോകാരോഗ്യ സംഘടന ഒക്ടോബറിൽ ആഗോള ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Eng­lish Sum­ma­ry: Uzbek­istan Chil­drens Died After Con­sum­ing India-Made Cough Syrup
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.