പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടർന്ന് ബിജെപി നേതാക്കളായ വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ വ്യാപകം. മുൻ കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ ബിജെപിയിലെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. സേവ് ബിജെപി ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും . പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയും നേതാക്കളുടെ പരസ്യ പ്രതികരണവും ചർച്ചയായേക്കും. സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ആലോചിക്കാനാണ് യോഗമെങ്കിലും തോൽവിയെ കുറിച്ച് നേതാക്കൾ വിമർശനം ഉന്നയിച്ചേക്കും. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ വിശദീകരണം നൽകും.
കെ സുരേന്ദ്രൻ രാജി വെക്കുമെന്ന വാർത്തകൾ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാൽ രാജി വെക്കുമെന്നുമാണ് കെ സുരേന്ദ്രന്റെ വിശദീകരണം. തോൽവിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.