13 December 2025, Saturday

Related news

July 30, 2025
July 24, 2025
July 23, 2025
July 23, 2025
July 21, 2025
July 13, 2025
July 8, 2025
July 1, 2025
June 30, 2025
February 21, 2025

വി എസ് അച്യുതാനന്ദൻ: ജീവിതരേഖ

Janayugom Webdesk
July 21, 2025 4:43 pm

ജനനം: 1923 ഒക്‌ടോബർ 20
അച്‌ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ
അമ്മ: അക്കമ്മ
വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ.
നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.
പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.
ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.
1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി.
1940 ല്‍ പതിനേഴാം വയസില്‍ സിപിഐയിൽ അംഗം.
1946 ഒക്ടോബര്‍ 28 ന് പുന്നപ്ര‑വയലാര്‍ സമരത്തിന്റെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
1952ൽ സിപിഐ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
1956 മുതല്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
1957 ല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
1958 ല്‍ സിപിഐ ദേശിയ കൗൺസിൽ അംഗം.
1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.
1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ (എം)രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.
1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ കൃഷ്ണക്കുറുപ്പിനോടു തോറ്റു.
1967 ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.
1970 ല്‍ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ആർ എസ് പിയിലെ കുമാരപിള്ളയെയാണ് തോൽപിച്ചത്.
1975 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.
∙1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ ആർ എസ് പിയിലെ കുമാരപിള്ളയോടു പരാജയപ്പെട്ടു.
1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഐ (എം) സംസ്ഥാന സെക്രട്ടറി.
1985 ല്‍ സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം.
1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.
1996 ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് കോൺഗ്രസിലെ പി ജെ ഫ്രാൻസിസിനോട് പരാജയപ്പെട്ടു
2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.
2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി
2011 ലും 2016 മലമ്പുഴയിൽ നിന്നും വിജയം
2011–2016 ൽ പ്രതിപക്ഷ നേതാവായി.
2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ.
2025 ജൂലൈ 21 ന് അന്ത്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.