3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 30, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 26, 2024

കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല; തരം കിട്ടിയാൽ കൂറ് മാറും, മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
March 8, 2024 7:30 pm

കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് പൊതു വിദ്യാഭ്യാസ‑തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറും. വസ്ത്രം മാറുന്നതുപോലെയാണ് കോൺഗ്രസുകാർ ഇപ്പോൾ പാർട്ടി മാറുന്നത്. വാഗ്ദാനങ്ങൾക്കും ഭീഷണിയ്ക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ആകുന്നില്ല. ഇവർ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നിൽക്കണമെന്നില്ല.

സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് നേതാക്കളെ വിമർശിക്കുമ്പോൾ ബിജെപി നേതാക്കൾ മിതത്വം പുലർത്തുന്നത് അതുകൊണ്ടാണ്. ഇരുട്ടി വെളുക്കുമ്പോഴേക്കും പാർട്ടിമാറുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാൻ കഴിയാത്ത നേതാവാണ് കെ മുരളീധരൻ. നേതാക്കൾ മറുകണ്ടം ചാടുന്നത് തടയാൻ വി ഡി സതീശനും കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: v sivankut­ty against congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.