4 March 2026, Wednesday

Related news

March 3, 2026
March 3, 2026
March 3, 2026
February 25, 2026
February 21, 2026
February 14, 2026
January 13, 2026
January 4, 2026
December 24, 2025
December 10, 2025

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ബെംഗളൂരുവിലും ഊട്ടിയും എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
August 20, 2025 8:31 pm

യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി അറസ്റ്റിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 2020ലാണ് 28കാരിയായ യുവതിയെ ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. 

വിവാഹ വാ​ഗ്ദാനം നൽകി ബാംഗ്ലൂർ, ഊട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പേരാമ്പ്രയിൽ വച്ചും പീഡിപ്പിച്ചിട്ടുണ്ടെന്നും തന്റെ അശ്ലീല ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവരികയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.