ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി.തന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹര്‍ജി ജസ്റ്റീസ് ബെച്ചുകുര്യന്‍ തോമസ് തീര്‍പ്പാക്കി
സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംഭവം മതപസ്പർദ വിളർത്തന്നതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.